പുനര്‍ വിവാഹം.

ഇവള്‍ എന്റെ പുതിയ സഹധര്‍മ്മിണി. നാട്ടില്‍ നിന്നും ഉരു കയറ്റി രണ്ട് കൊല്ലം മുന്‍പ് കൊണ്ടുവന്ന എന്റെ കാക്കക്കറുമ്പി ‘അശ്വതി’ ഇപ്പോള്‍ ഒരു പത്തായപ്പുരയില്‍ കണ്ണടച്ച് ഇരുട്ടത്തിരിക്കുന്നു.
തൊലിവെളുപ്പുള്ള ഇവള്‍ ‘സൂസി’. ഇവക്കു നൂറ് മുട്ടാന്‍ വെറും 3.7 സെക്കണ്ടു മതി, എന്നെ കുടെഞ്ഞെറിയാനും. നന്നായി പാടാനും, ചെരിഞ്ഞാടാനും ഇവളെ അരങ്ങേറിയ ചേട്ടത്തിമാര്‍ പഠിപ്പിച്ചിരിക്കുന്നു. 70 കുതിരകളുടെ കുതിപ്പ് ഇവള്‍ നെഞ്ചേറ്റിയിരിക്കുന്നു.
ഇനി ഇവള്‍ എന്റെ തോഴി, എന്റെ പ്രേയസ്സി, എന്റെ കാമുകി.
11 Comments:
ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് :-)
നവവത്സര ആശംസകള്‍.....
സൂപ്പറ് സ്റ്റാര്‍ ആണല്ലോഡേയ്...
എന്തൊരു സ്ട്രക്ചറെന്റെയമ്മച്ചീീീ
ബൈക്ക് അടിപൊളിയാണ് കേട്ടാ... ഇവിടെ ഇത്രയും തണുപ്പത്ത്, ബൈക്ക് ഓടിക്കാനൊന്നും പറ്റാതിരിക്കുന്ന (ബൈക്ക് ഇല്ല, അതു വേറേ കാര്യം !) ഞങ്ങളെയൊക്കെ കൊതിപ്പിക്കുകയാണല്ലേ... ആഹ്... നടക്കട്ടെ നടക്കട്ടെ...
:))
ഐ ലവീ
(തോഴിയോടാ...)
ഹോ!
ആരാണീ സുന്ദരി? ഒരു ആയിരം പടക്കപ്പലുകളുടെ നങ്കൂരമൂരിയ ലേഡി ഗോഡിവായോ? ഒരു പുഞ്ചിരിയാല്‍ ഹൃദയങ്ങള്‍ നിറുത്തിയ സീയുസ്സ് പുത്രിയോ? അഫ്രൊഡൈറ്റോ? കാദംബരിയോ മൊണാലിസയോ? ക്ലിയയോ?
അസൂയ . എനിക്കസൂയ.
അസൂയ കൊണ്ടു് എന്റെ കണ്ണു രണ്ടും പോട്ടും.
വ്വൌവ്വ്... വ്വൌവ്വ്... (പട്ടി ഓലിയോരിയിട്ടതല്ലേ, അടിപൊളിയെന്ന് സായിപ്പ് ഭാഷയില്‍ ഒന്ന് പറഞ്ഞ് നോക്കിയതാ).
ഒന്ന് ചോദിച്ചോട്ടേ മരപ്പട്ടിയേട്ടാ... ഇത് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവാണോ റൈറ്റ് ഹാന്‍ഡ് ഡ്രൈവാണോ? :)
സമ്മതിച്ചു, ഇവളൊരു സുന്ദരി തന്നെ.
ആര് കണ്ടാലുമൊന്ന് കൈവെയ്ക്കാന്‍ തോന്നുന്ന ഇവള്‍ ഒരു സുന്ദരി തന്നെ. കൊതിയാവുന്നു. :-)
ഹായ്...ഇതെനിക്ക് വല്യ ഇഷ്ടായി.
മരപ്പട്ടീ, കലക്കന്‍ ബൈക്ക്. ഫോട്ടോയും ഉശിരന്‍.
ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്നൊരപേക്ഷയുണ്ട്.
Post a Comment
<< Home