Thursday, January 26, 2006

മരപ്പട്ടിയുടെ അപ്പന്‍

മരപ്പട്ടി: ‘ഇച്ചാച്ചാ..അസ്സലാമു അലൈക്കും’

ഇച്ചാച്ചന്‍: അസ്സലാമും അലക്കും ഓന്റെ ബാപ്പേം അലക്കും. അയിനി ഞാന്‍ എന്തു വേണോടാ പുള്ളേ??

ഇതു മരപ്പട്ടിയുടെ ഇച്ചാച്ചന്‍. കുത്തിത്തിരിപ്പു വല്ലോം പാരമ്പര്യമായി കിട്ടിയിട്ടുണ്ടെങ്കില്‍ അതു ഈ സൈഡീന്നു തന്നെ. ആളു ഒരു കൊച്ചു വില്ലന്‍ . ഒരു തൊപ്പിയൊക്കെ വെച്ചു വലിയ ജാടക്കു സ്കൂട്ടറിനു ഇങ്ങനെ പാഞ്ഞു നടക്കും. ആ തൊപ്പിക്കു പിന്നില്‍ (താഴെ എന്നായിരിക്കും കൂടുതല്‍ ശരി) ഒരു കഥയുണ്ട്.

ഇച്ചാച്ചന്റെ തല നല്ല കഷണ്ടിയാണ്. നല്ല കഷണ്ടി എന്നു പറഞ്ഞാല്‍ മോളില്‍ ഫാന്‍ കറങ്ങുന്നതു താഴെ പുള്ളിക്കാരന്റെ തലേല്‍ കാണാം. ഇത്ര നല്ല കഷണ്ടി നാലാളു കാണട്ടെ എന്നു വച്ചു തൊപ്പിയൊന്നുമില്ലാതെ അങ്ങനെ ബജാജ് ചേതക്കില്‍ പാഞ്ഞു നടന്നിരുന്ന കാലം. ഒരു ദിവസം എറണാകുളം എം.ജി റോഡില്‍ ഒരു ചെറിയ ട്രാഫിക്ക് ബ്ലോക്കില്‍ ‘നോക്കടാ എന്റെ മിന്നുന്ന തല’ എന്ന മട്ടില്‍ ഇങ്ങനെ നിക്കുമ്പോഴുണ്ട് ഒരു കാക്ക. ഏതോ ഗാന്ധി പ്രതിമയുടെ ഓര്‍മ്മയില്‍ കാക്ക ഇച്ചാച്ചന്റെ തലയില്‍ വന്നു ഒരു എമര്‍ജെന്‍സി ലാന്‍ഡിങ്ങ്. കാക്ക വന്നിരുന്നതിന്റെ ഞെട്ടലില്‍ ബാലന്‍സ്സ് പോയ ഇച്ചാച്ചനും, ‘എന്നാ കൂടെ ഞാനും’ എന്ന മട്ടില്‍ സ്കൂട്ടറും താഴോട്ടും, ‘ഗാന്ധി‘ക്കു പെട്ടന്നു ജീവന്‍ വെച്ച ഞെട്ടലില്‍ കാക്ക മോളിലോട്ടും. ഇതു കണ്ടു നിന്ന നാട്ടുകാര്‍, ട്രാഫിക്ക് പോലീസ് ഉള്‍പ്പെടെ എല്ലാരും ആര്‍ത്തോരു ചിരിയും!

അതീ പിന്നെ.....

5 Comments:

At 5:00 a.m., January 27, 2006, Blogger സ്വാര്‍ത്ഥന്‍ said...

കാക്കയും അലക്കും ല്ലേ?

 
At 3:42 a.m., January 28, 2006, Blogger Visala Manaskan said...

മരപ്പട്ടിയും അലക്കും. ചിരിച്ച്‌ വയ്യാണ്ടായി. സൂപ്പർ.

 
At 2:29 p.m., January 28, 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വന്നെത്താന്‍ അല്പം വൈകിപ്പോയി. വളരെ നന്നായിട്ടുണ്ട്. അടുത്തതിനായി കാത്തിരിക്കുന്നു.

 
At 6:50 a.m., January 29, 2006, Blogger കെവിൻ & സിജി said...

ഒരലക്കുകാരനെക്കൂടി കിട്ടിയതില്‍ ബഹുആഹ്ലാദം. അമിട്ടുകളോരോന്നായി നിറുത്തി നിറുത്തി പൊട്ടിയ്ക്കുക, കാരണം ഇടയ്ക്കു ചിരിയ്ക്കാനുള്ള സമയം കൂടി വേണം.

 
At 7:10 a.m., January 29, 2006, Blogger aneel kumar said...

:)
അടുത്ത അലക്ക് പോരട്ടേ.

(രഹസ്യം: താങ്കളെ ഒന്നു കോണ്ടാക്റ്റ് ചെയ്യാനെന്താ മാര്‍ഗം? sudhanil അറ്റ് gmail.com -ല്‍ ഒന്നു കോണ്ടാക്റ്റിയാല്‍ തിരികെ കോണ്ടാക്റ്റിക്കോളാം)

 

Post a Comment

<< Home