Thursday, January 19, 2006

ഒരു അറബിക്കഥ

nb: ഇതു ഞാന്‍ എവിടെയോ വായിച്ച ഒരു കഥയാണ്, എന്റെ സ്വന്തമല്ല!

രാവിലേ ചന്തയില്‍ പോയ ഭ്രത്യന്‍ പ്രാണവെപ്രാളത്തോടെ ഓടി വന്ന് യജമാനന്റെ കാല്ക്കല്‍‍ വീണു പറഞു:

“യജമാനനേ....നിന്റെ എറ്റവും വേഗമുള്ള കുതിരയെ എനിക്കു തരിക, ചന്തയില്‍ വച്ച് ഞാന്‍ എന്റെ മരണത്തെ കണ്ടിരിക്കുന്നു. അവള്‍ എന്നെ വന്നു കൊണ്ടു പോകും മുന്‍പേ ഞാന്‍ രക്ഷപ്പെട്ട് അടുത്ത ഗ്രാമത്തില്‍ പോകട്ടെ”.

യജമാനന്‍ കൊടുത്ത കുതിരയുമായി അവന്‍ ഉടനേ അടുത്ത ഗ്രാമത്തിലേക്കു കുതിച്ചു.

ഉച്ചക്കു ചന്തയില്‍ അലക്ഷ്യമായി നടന്ന യജമാനന്‍ മരണത്തിനെ കണ്ട് തടഞ്ഞു നിറുത്തി ചോദിച്ചു:
“ഹേ, മരണമേ, നീ എന്തിനു എന്റെ ഭ്രത്യനുമായി ഇവിടെ വച്ചു സന്ധിക്കുവാന്‍ ശ്രമിച്ചു?”

അതിനു മറുപടിയായി മരണം പറഞു:
“സുഹ്രത്തേ, എനിക്കും അവനെ ഇവിടെ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. കാരണം, ഇന്നു വൈകുന്നേരം അടുത്ത ഗ്രാമത്തില്‍ വച്ചാണ് ഞാന്‍ അവനേ കാണേണ്ടിയിരുന്നത്”

5 Comments:

At 4:56 a.m., January 27, 2006, Blogger സ്വാര്‍ത്ഥന്‍ said...

:)

 
At 5:28 a.m., January 27, 2006, Blogger ചില നേരത്ത്.. said...

സ്വാഗതം സുഹൃത്തെ,
പോസ്റ്റ് നന്നായിരിക്കുന്നു.
പക്ഷെ ഇതിന്റെ മൂല രൂപം പുരാണ കഥയിലെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.
-ഇബ്രു-

 
At 2:55 p.m., January 28, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

മൂലരൂപത്തില്‍ ഒരു കുരുവിയും, ഹനുമാനും, കാലനും, ഖാണ്ഡവ വനവും ആണെന്നു മാത്രം.

 
At 10:12 p.m., January 28, 2006, Blogger Thomas said...

പണ്ട്, അറബീന്റെ കൂടാരം കെട്ടണ പൂഴിന്റെ അടീന്നും എണ്ണ ചീറ്റാന്‍ തൊടങ്ങണേക്കും മുംബ്, കുരുമോളകു മേടിക്കാന്‍ ഗഫൂറിന്റെ ഉരു കേറി വന്ന ഒരു പഹയന്‍ അറബി, പൈ & കോ-യീന്നു ഒരു ബുസ്തം മേടിച്ചണ്ടും പോയിട്ടു അതിലെ കഥയെല്ലാം പേരും നാടും മാറ്റി അബട ദൂഫായിലി ബിറ്റാര്‍ന്ന്. ദൂഫായിലി വെയിലു കായാന്‍ വന്ന ഒരു സായിവു ആ കഥേം മേടിച്ചണ്ടും തിരിച്ചി ശീമക്കു പോയിറ്റ്, അബടക്കൊണ്ടോയ് പിന്നേം ബാശേം, മീശേം മാറ്റി ബിറ്റ്. പിന്നെന്നാണ്ടും യെറണാളത്തുള്ള ഒരു പീറപ്പയ്യന്‍ ആ കഥ അടിച്ചുമാറ്റി, കംബൂട്ടറിലിട്ട് അലക്കി ബെളുപ്പിച്ച് ബിക്കാന്‍ നോക്കിയപ്പ ദേ, ഒരു ഇബ്രൂക്കാനും ഒരു ശനിയനും, കോപ്പിയടി പിടിക്കാന്‍ ചൂരലും കൊണ്ടു നിക്കണ്‍. ഏന്നാ പിന്നെ കളസം ബലിച്ച് പിടിച്ചണ്ടും ഞാനും അങ്ങാട് നിന്നേക്കാ‍..

 
At 11:02 p.m., January 29, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

'മോഷണം നിന്റെ അച്ഛന്റെ ജോലിയാണ്‌' എന്ന് കിലുക്കത്തിലെ മോഹന്‍ലാല്‍ ഡയലോഗിന്റെ ഒരു സ്വരം എവിടെയൊ കേള്‍ക്കുന്നുണ്ടൊ? ;-)

 

Post a Comment

<< Home