Monday, February 20, 2006

പൂച്ചക്കൊരു മൂക്കുത്തി

ഇവിടെ വന്നു കുറച്ചു നാള്‍ ഞാന്‍ മലയാളികളുടെ കൂടെയായിരുന്നു താമസം. കുതികാലുവെട്ടല്‍, ഞണ്ടുകളി, പാരവെപ്പ്, ഊമ്പിക്കല്‍ എന്നീ ‘മലയാളി സ്പോര്‍ട്സ്സില്‍’ സ്വര്‍ണ്ണമെഡല്‍ കിട്ടിയ ഒരുത്തന്‍ കൂടിയുള്ളതിനാലും, ടിയാന്റെ വലയില്‍ വീണു കുറച്ചധികം കാശു പോയതുകൊണ്ടും ഞാന്‍ അധികം താമസമില്ലാതെ താമസം മാറി.

ഒരു സോപ്പുപെട്ടിയുടെ വലുപ്പമുള്ള മുറിക്കു മാസം പതിനായിരക്കണക്കിനു ‘രൂഫാ’ വാടക ചോദിക്കുന്ന നാടായതു കാരണം, ഞാനും ഒരു ആറന്മുളക്കാരനും കൂടി എന്റെ കൂടെ അന്നു ജോലി ചെയ്തിരുന്ന കുറച്ച് ഫ്രഞ്ചുകാരുടെ കൂടെ താമസം തുടങ്ങി. അങ്ങനെ ഞാനും, അനിത്ത് -ഉം, പിന്നെ ഫ്രഞ്ചുകാരനായ മാറ്റ് (മാത്തന്‍ എന്നു ഞാനും അനിത്തും), മാത്തന്റെ കാമുകിയായ ‘മറീ’ (മറിയാമ്മ എന്നു ഞങ്ങള്‍), പിന്നെ മാത്തന്റെ നാട്ടുകാരനും, കളിക്കൂട്ടുകാരനുമായ ‘എറിക്ക്’ (മറുതാന്‍ എന്നു ഞങ്ങള്‍) ഒരേ വീട്ടില്‍ താമസം തുടങ്ങി.

ഈ മറുതാന്‍ എന്ന കക്ഷിക്കു ഒരു കെട്ടുവള്ളത്തിന്റെ വലുപ്പവും ഒരു താറാവിന്റെ ബുദ്ധിയുമാണ്. ആളെ കണ്ടാല്‍ ഇടയാന്‍ ഒന്നു രണ്ടാമതു ചിന്തിക്കുമെങ്കിലും അവന്റെ അത്രേം ഒരു പാവത്താനെ ഞാന്‍ ഇതുവരേ കണ്ടിട്ടില്ല. എപ്പോഴും 'mon poule..mon petasse..mon chat' എന്നും വിളിച്ചോണ്ട് നടക്കും. ഫ്രെഞ്ചില്‍ ‘ഇഷ്ടാ, മച്ചാനേ, അളിയാ’ എന്നോക്കെ വിളിക്കുന്നതു ഇങ്ങനെയായിരിക്കും എന്നു ഞാനും കരുതി.

അങ്ങനെ ഫ്രഞ്ചുകാരുമായി താമസിച്ചുവരുന്നതിനിടയില്‍, ഒരു ചെറിയ അക്കിടി പറ്റി. ഞാന്‍ ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ വച്ചു ഒരു ഫ്രഞ്ചുകാരിയെ പരിചയപ്പെട്ടു. കയ്യില്‍ ഇരുന്ന ബീയറിന്റെ ബലത്തില്‍ ഞാന്‍ അവളെ വട്ടമിട്ടു പറന്നു. അങ്ങനെ നല്ലോരു പഞ്ചാര ‘സ്സെഷന്‍’ കഴിഞ്ഞു വീട്ടില്‍ പോകാന്‍ ഞാന്‍ ഇറങ്ങുമ്പോള്‍ അവളോടു കുറച്ചു ഫ്രെഞ്ച് പേശിയാലോ എന്നൊരു ആഗ്രഹം. കള്ളടിച്ചാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന എന്റെ തലച്ചോര്‍ എന്നെ വിലക്കിയില്ല. പകരം നാക്കിന്റെ കണ്ട്രോള്‍ അഴിച്ചു വിട്ടു. എനിക്കറിയാവുന്ന ഫ്രെഞ്ചില്‍ ഞാന്‍ മറുതാന്‍ സാധാരണ എന്നോട് പറയാറുള്ള ഒരു ഗുഡ്ഡ് ബൈ താങ്ങി:

'au revoir mon poule' (ഔ വ്വാര്‍ മോ പൂല്‍) - പോട്ടെ ഇഷ്ടാ..
ഇത് കേട്ട മദാമ്മക്കു ചെറിയൊരു അത്ഭുതം. എന്തോ പാളി എന്നൊരു ചിന്ത എനിക്കും. ഇനി പറഞ്ഞതു വല്ല അരുതായ്മയുമാണോ?? എന്നാല്‍ മറ്റൊരു ഡൈക്കോല്‍ അടിച്ചു നോക്കാം.
'au revoir mon pittase' (ഔ വ്വാര്‍ മോ പെറ്റാസ്സ്) - പോട്ടേ മച്ചാനേ..
‘പെറ്റാസ്സ്‘ എന്ന വിളികേട്ടു പോട്ടാസ്സ് പൊട്ടിയ പോലെ മദാമ്മ ഒന്നു ഞെട്ടി. പന്തികേടായോ??. എന്നാല്‍ ഗിയറൊന്നു മാറ്റി നോക്കാം.
'au revoir mon chat' (ഔ വ്വാര്‍ മോ ഷാറ്റ്) - പോട്ടെ അളിയോ
ഇത്തവണ, മദാമ്മ ഞെട്ടിയെന്നു മാത്രമല്ല, അവളുടെ വാ പൊളിഞ്ഞു താടി താഴെ വീഴും എന്നെനിക്കു തോന്നി. എന്തോ സാരമായി പാളി എന്ന് എനിക്കു പിടികിട്ടി. ചമ്മല്‍ കാരണം എന്റെ മുഖം തീവണ്ടി കയറിയ ഇരുപതു പൈസ്സ പോലെയായി. ഉടനേ ഞാന്‍ ഇന്‍‌ഗ്ലീഷില്‍ തന്നെ ഗുഡ്ഡ് ബൈ പറഞ്ഞു പുറത്ത് ചാടി.

പിറ്റെ ദിവസം മറുതാനോട് ചോദിച്ചപ്പോ അവന്‍ ഇതെല്ലാം ‘ശരിക്കും’ തര്‍ജ്ജമ ചെയ്യ്തു തന്നു.

'mon poule' - my chick
'mon petasse' - my bitch
'mon chat' - my pussy

ഈ മൂന്നാമത്തെതിനു ഇവിടങ്ങളില്‍ വളരെ വ്യത്യസ്തമായ ഒരു അര്‍ഥമുള്ളത് മദാമ്മക്കും അറിയാമായിരുന്നു. അടികൊള്ളാതെ രക്ഷപെട്ടത് എന്റെ അമ്മച്ചി യൂദാ തദേവൂസ്സിന്റെ പള്ളിയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുന്നതു കൊണ്ടുമാത്രമാണ്.

12 Comments:

At 6:50 p.m., February 21, 2006, Blogger Unknown said...

comprenez-vous maintenant? ne le répétez pas, mon ami... hihihihi.. ethaayaalum thadi kedaayillallo..!!

 
At 7:16 p.m., February 21, 2006, Blogger viswaprabha വിശ്വപ്രഭ said...

au au, auch! mon marappettasse... !

 
At 8:10 p.m., February 21, 2006, Blogger prapra said...

ഇവിടെ എന്നത്‌ എവിടെ ആണെന്നു പറഞ്ഞില്ല. അതു കൊണ്ടു അടിയുടെ കപ്പാസിറ്റി അളക്കാന്‍ ഒരു വിഷമം. ചിക്കു-കള്‍ക്കു കൈയ്യൂക്കുള്ള അമേരിക്ക പോലുള്ള സ്ഥലത്തു ആയിരുന്നെങ്കില്‍ മരപ്പട്ടിക്കു വേണ്ടി നമ്മള്‍ ഇപ്പോള്‍ മെഴുകുതിരി കത്തിക്കേണ്ടി വന്നേനെ.

 
At 4:00 a.m., February 22, 2006, Blogger സൂഫി said...

മോന്‍ മരപ്പട്ടീസെ,
മറുതാന്റെയും, മാത്ത-മറിയാമ്മകളുടേയും കൂടെ വസിച്ചു,
തിരുമലയാളം മൊഴിയുന്ന അവിടുത്തെ നമിക്കുന്നു.

നല്ല നാലു പുളീച്ച തെറി മറുതാന്റെ ചെവിയിലോതാരുന്നില്ലേ....

 
At 5:46 a.m., February 22, 2006, Blogger അരവിന്ദ് :: aravind said...

:-))
കോബ്രായേ..അപ്പച്ചനേം അമ്മച്ചിയേം കാണുമ്പോ പറയുന്നുണ്ട്.. പയ്യന്‍ വല്ല തോന്ന്യാസോം വിളിച്ച് പറഞ്ഞ് മദാമ്മമാരുടെ കൈയ്യില്‍ നിന്നു ചാര്‍ത്ത് വാങ്ങിച്ച് വയ്ക്കുന്നതിനു മുന്നെ വല്ല തറവാട്ടില്‍ പെറന്ന നസ്രാണി പിള്ളേരെ കണ്ടു പിടിച്ച് കെട്ടിച്ചു വിടാന്‍!!

 
At 6:39 a.m., February 22, 2006, Blogger ചില നേരത്ത്.. said...

കോബ്രായേ..
അരവിന്ദിന്റെ പേടിപ്പെറ്റുത്തലോന്നും കാര്യമാക്കേണ്ട .. നീ അടിച്ചു പൊളിച്ചോ..
ഐസ്ക്രീം കഴിച്ച് സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു തന്നെ തുടങ്ങിക്കോ? :)

 
At 10:30 a.m., February 22, 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ചാള ഒരെണ്ണം പോയാലെന്താ പൂച്ചേടെ സ്വഭാവം മനസ്സിലായില്ലേ.

സംഭവം അടിപൊളി.

 
At 2:27 p.m., February 22, 2006, Blogger അതുല്യ said...

നിന്റെ “സംസാരം“ പഴയത് പോലെ സുഖമില്ലാ ന്ന് പറഞപ്പോ, തമിഴൻ, കോട്ടയം നസ്രാണീടെ ചെകിടത്ത് ഒന്ന് കൊടുത്തു...

എന്നാലും മരപ്പട്ടീടെ ഒരു കണ്ണിന്റെ തടം അല്പം നീരു വന്നതു പോലെയുണ്ടല്ലോ?
---
ഒരു ഓഫ് റ്റൊപ്പിക്ക് തമാശ ആവാല്ലേ?

തിങ്കളാഴ്ച ഓഫീസിലു വന്ന ഒരുവന്റെ വലത്തെ കൺതടം വീങ്ങിയിരിക്കുന്നത്‌ കണ്ട്‌, മറ്റൊരുവൻ ചോദിച്ചു, "എന്താ ഇത്‌, വല്ലടത്തും മുട്ടിയോ?

ഒരുവൻ: ഏയ്‌ ഇല്ലാ, ഇന്നലെ പള്ളി പോയി, കുർമ്പാന കഴിഞ്ഞ്‌ എണീറ്റപ്പോ, അപ്പുറത്തെ മദാമ്മേടെ ഉടുപ്പ്‌ ആസനത്തിലു ഇൻസെർട്ടെട്‌ ആയതു കൊണ്ട്‌, ഞാൻ പാവം തോന്നി, അതു വലിച്ചുരിയെടുത്തു, അലെങ്കിലു അവരു നടക്കുമ്പോ ആളുകളു കളിയാക്കില്ലേന്ന് വച്ച്‌, അവരു എന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം പോട്ടിച്ചു, അതാ ഇത്‌.

മറ്റൊരുവൻ: ഇനി നീ അങ്ങനെ ഒന്നും ചെയ്യരുത്‌. സ്ത്രികൾക്ക്‌ അത്‌ ഒന്നും ഇഷ്ടമാവില്ലാ.

പിന്നെയും അടുത്ത തിങ്കളാഴ്ക്‌ വന്നപ്പോ, മറ്റെ കണതടവും അടിച്ചു ഷേപ്പ്‌-ലെസ്സ്‌...

മറ്റൊരുവൻ: എന്താ ഇത്‌?

ഒരുവൻ : ഇന്നലെ കുർബാന കഴിഞ്ഞപ്പോ, ഞാൻ ഒന്നും ചെയ്തില്ലാ, വേറേ ഒരുവൻ, ആ മദാമ്മേടെ ഉടുപ്പ്‌ ഇൻസെർട്ടെട്‌ ആയത്‌ കണ്ട്‌, ഊരിയപ്പോ, സാറു പറഞ്ഞത്‌ ഒാർമ്മ വന്നു, സ്ത്രീകൾക്ക്‌ ഇഷ്ടമല്ലാന്ന്, ഞാൻ അതു വേഗം, ബാക്ക്‌ റ്റു ഇൻസെർട്ടെട്‌ ആക്കിയതാ, പിന്നെയും അവരു കരണക്കുറ്റിയ്കു വീക്കി..... എന്താണാവോ .....

 
At 7:50 a.m., February 24, 2006, Blogger Visala Manaskan said...

'എന്റെ മുഖം തീവണ്ടി കയറിയ ഇരുപതു പൈസ്സ പോലെയായി' :)

 
At 2:59 a.m., March 26, 2006, Blogger ശനിയന്‍ \OvO/ Shaniyan said...

മരപ്പട്ടീ!!!!!!!!!!! എവിടെപ്പോയ്??????

 
At 12:23 p.m., April 12, 2006, Blogger Visala Manaskan said...

മരപ്പട്ടിയെ ആരെങ്കിലും പിടിച്ചോണ്ടു പോയോ??

 
At 10:44 a.m., May 05, 2006, Anonymous Anonymous said...

Marapatti cheettane kaanan angu dufayil vannirunnu.... athinu sheesham oormakalumaayi....
Sundara Khiladi
Chettan :)

 

Post a Comment

<< Home