ഡും.....ഡും......ഡും........
നാട്ടുകാരേ....മറുനാട്ടുകാരേ....വീട്ടുകാരേ....കൂട്ടുകാരേ......
ഞാനും തുടങ്ങി ഒരു ബ്ലോഗ്. ഈ സായിപ്പിന്റെ ‘കംബൂട്ടര്‘ മഹാത്ഭുതത്തില്‍ മനോഹരമായ മലയാളത്തില്‍ എഴുതാനുള്ള മ്രദുലാക്രി കണ്ടുപിടിച്ച മഹാമനസ്ക്കന്മാരായ Software ഗുരുക്കന്മാരായ സിബു ജോണ്‍-നും പെരിങ്ങോടന് സാഹിബിനും മനസ്സുനിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് ....ഞാനും എന്റെ ഈ ഉദ്യമം ആരംഭിക്കട്ടെ.........
മരപ്പട്ടി.
4 Comments:
മരപ്പട്ടി!
ആഹാ, എത്ര ഹൃദയഹാരിയായ നാമധേയം!
സ്വാഗതം...'തോമാ'ന്ന് വിളിക്കുന്നതില്‍ വിരോധമുണ്ടോ?
വക്കാരിക്കിട്ട് കമന്റിയത് വായിച്ചു. ഫേമസ് ആവാന്‍, ആശാന്റെ കളരിയില്‍ ചെന്ന് ദക്ഷിണ വച്ച് നോക്കൂ...ആശംസകള്‍!
ന്നട്ട് ഈനാംപേച്ചിയെവിടെ?
സ്വാഗതമു:)
സ്വാഗതം. ഒരുകാര്യം മാത്രം മനസ്സിലായില്ല, താൻകളുടെ പ്രൊഫൈലിൽ വേറെ ഒരു മലയാളം ബ്ലോഗ്ഗറെക്കുറിച്ച് വിവരിച്ചിരിക്കുന്നല്ലോ (ആരാണെന്ന് ഞാൻ പറയുന്നില്ല. ഓരോരുത്തരും സ്വയം ചോദിക്കുക, ഉത്തരം കണ്ടെത്തുക :)) അതെന്തിനാ?
ഞാന്‍ ആരേയും ഉദ്ദേശിച്ചൊന്നും എഴുതിയതല്ല. ദേവരാഗം ആരേയാണുദ്ദേശിക്കന്നതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇനിയിപ്പോ അങ്ങിനെയെങ്ങാനും വന്നിട്ടുണ്ടെങ്കില്‍ അതൊന്നും മനപ്പൂര്‍വമല്ല. ചെറിയോരന്വേഷണത്തില്, malayali.blogspot.com എന്നും ahangaari.blogspot.com എന്നും രണ്ടു blog-കുകള്‍ ഉണ്ടെന്നറിഞ്ഞു. ഇവരെ രണ്ടുപേരേയും ആലുവാ മണപ്പുറത്തു പോലും ഈയുള്ളവന് കണ്പാര്ത്തട്ടില്ല എന്നു ചേര്‍ത്തുകൊള്ളുന്നു.
Post a Comment
<< Home